തൃശ്ശൂർ : കൃഷ്ണചിത്രങ്ങള്‍ വരച്ച് ജനശ്രദ്ധ നേടിയ ജസ്ന സലീമിനെതിരെ പോലീസ് പരാതി. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആർ ഹരി ആണ് ജസ്ന സലീമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ജസ്ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മുട്ട അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ ഭക്തരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ആയിരുന്നു ഉയർന്നിരുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ജസ്ന സലീമിനെതിരെ ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അഡ്വ. കെ ആർ ഹരി പരാതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാൻ ജസ്ന സലീം ബോധപൂർവ്വം ശ്രമങ്ങള്‍ നടത്തുന്നതായാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.