തൃശൂർ: എ.ടി.ടി കോളനിയിലെ കെ.സി. ഹാളിൽ തിങ്ങി നിറഞ്ഞ വേദിയിൽ കാലത്ത് പത്ത് മണിക്ക് ദീപിക തൃശ്ശൂർ കോർഡിനേറ്റിംങ് എഡിറ്റർ ഫാ റിജോ പയ്യപ്പള്ളി കെ.സി.സി പ്രസിഡണ്ട് വിൻസെൻ്റ് ലൂയീസ് എന്നിവർ നിലവിളക്ക് തെളിയിച്ച് തിരുവാതിരക്കളി മത്സരം ഉദ്ഘാടനം ചെയ്തു.
കേരളീയ വസ്ത്രങ്ങളണിഞ്ഞ് ചടുല താളത്തോടെ നടന വൈഭവത്തിൻ്റെ ഭാവലയങ്ങോളോടെ വിവിധ മലയാളി അസോസിയേഷനുകൾ തിരുവാതിരകളി അവതരിപ്പിച്ചു തൃശൂർ കലാസദനിൽ നിന്നുള്ളവരായിരുന്നു വിധികർത്തക്കൾ 'കൊയമ്പത്തൂരിലെ വിവിധ മലയാളിസംഘടന നേതാക്കൾ സാന്നിദ്ധ്യം കൊണ്ട് സദസ്സിനെ സമ്പന്നമാക്കി സി.വി. സണ്ണി, കെ.കെ. രാമചന്ദ്രൻ, സി.സി. സണ്ണി ,സി.എസ് അജിത്കുമാർ എം.സി. ജോസഫ് ,എ സുകുമാരൻ, തോമാസ് ചാക്കോ മലയിൽ, സെബി ജോസ് , ജി ട്ടി പട്ടേരി, വി.സുരേഷ് ബാബു എം.കെ ജയൻ ഒ രാധാകൃഷ്ണൻ , കെ രാമകൃഷ്ണൻ ,
യേശുദാസ് എൻ്റണി, എം.വിജയകുമാർ, എ.കെ. ജോൺസൺ പി.ചന്ദ്രമോഹൻ, റ്റി.കെ ദേവദാസ്മേനോൻ കെ.ബി. ഇക്ബാൽ , എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
പോത്തന്നൂരിൽ നിന്നുള്ള എൻ.പി അജിത്കുമാറായിരുന്നു ഏവരേയും ആകർഷിച്ച മാവേലി വേഷം അണിഞ്ഞത്. നയന മനോഹരമായ പൂക്കളങ്ങളും ഒരുക്കിയിരുന്നു ടിജി ജോർജിൻ്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.