തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു.
രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവൃത്തിദിനങ്ങള്‍ അതത് സെമസ്റ്ററുകളില്‍ തന്നെ ഉറപ്പാക്കണം. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാവണം.
എട്ടരയ്ക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്നവയ്ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും 10ന് തുടങ്ങുന്നവയ്ക്ക് അഞ്ചുവരെയും അധ്യയനം നടത്താം
നിലവില്‍ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളാണ് ക്ലാസ്. പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കില്‍ ഒരു മണിക്കൂര്‍ അധികം ക്ലാസ് നടത്താം. പഠനത്തിനു പുറമേ വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മകത വളര്‍ത്താനും പങ്കുവയ്ക്കാനും ഉതകുന്ന തരത്തിലാണ് കരിക്കുലം നിശ്ചയിച്ചിട്ടുള്ളത്.
അധ്യാപകര്‍ക്കും അവരുടെ സര്‍ഗാത്മകത വളര്‍ത്താനുതകും വിധമാണ് സജ്ജീകരണങ്ങള്‍. സമയനിശ്ചയത്തിന് കാമ്പസുകള്‍ക്ക് പൂര്‍ണ്ണമായും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.