'ചെറുകിട കച്ചവടക്കാര്‍ക്ക് ആത്മാഭിമാനമില്ലേ:? അന്നപൂര്‍ണ ഉടമയോെട് ധനമന്ത്രി നിര്‍മല മോശമായി പെരുമാറി: വിമർശനവുമായി രാഹുല്‍ ഗാന്ധി,

കോയമ്പത്തൂർ: അന്നപൂർണ റസ്റ്ററന്റ് ഉടമ ധനമന്ത്രി നിർമല സീതാരാമനോട് മാപ്പപേക്ഷിച്ചുവെന്ന റിപ്പോർട്ടുകള്‍ക്കിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ചെറുകിട കച്ചവടക്കാരുടെ അഭ്യർഥനകള്‍ അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് ധനമന്ത്രി പരിഗണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു.

കോയമ്പത്തൂരിലെ ചെറുകിട റസ്റ്ററന്റ് ശൃംഖലയായ അന്നപൂർണയുടെ ഉടമ പൊതുവേദിയില്‍ വെച്ച്‌ ജി.എസ്.ടിയുടെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ എത്രത്തോളം അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് മറുപടി നല്‍കുന്നതെന്ന് നോക്കുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

എന്നാല്‍, ശതകോടീശ്വരനായ സുഹൃത്ത് നിയമങ്ങള്‍ മാറ്റാൻ പറയുമ്പോഴും ദേശീയ സ്വത്തുക്കള്‍ ഏറ്റെടുക്കാൻ ആവശ്യപ്പെടുമ്പോള്‍ സർക്കാറിന് ഒരു മടിയുമില്ല. 

നോട്ടുനിരോധനം, ബാങ്കിങ് സംവിധാനത്തിലെ പോരായ്മകള്‍, നികുതിയിലെ പ്രശ്നങ്ങള്‍, ജി.എസ്.ടി എന്നിവ മൂലം നമ്മുടെ വ്യവസായികള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും രാഹുല്‍ ഓർമിപ്പിച്ചു.

നേരത്തെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ച്‌ അന്നപൂർണ്ണ റസ്റ്ററന്റിന്റെ ഉടമ ജി.എസ്.ടിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അന്നപൂർണ്ണ ഉടമക്ക് മറുപടി നല്‍കാതെ ചിരിക്കുക മാത്രമാണ് നിർമല സീതാരാമൻ ചെയ്തത്. 

പിന്നീട് നിർമല സീതാരാമനോട് മാപ്പപേക്ഷിച്ച്‌ അന്നപൂർണ്ണ റസ്റ്ററന്റ് ഉടമ രംഗത്തെത്തുകയും ചെയ്തു. താൻ ഒരു രാഷ്ട്രീയപാർട്ടിയുടേയും ആളല്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് അന്നപൂർണ്ണ ഉടമ വിശദീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !