ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 28 ന്

ബര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94ാം പുന:രൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിയ്ക്കുന്നു.

Photo #1 - Germany - Otta Nottathil - malanakara_reunion_fest_germany_2024

 സെപ്റ്റംബര്‍ 28 ന്(ശനി) രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 മണിവരെ മാന്‍ഹൈം ഷോണാവു നല്ലയിടയന്‍ ദേവാലയത്തില്‍ (Guter Hirte Kirche, Memeler Strasse 38, 68307 Shoenau, Mannheim) പരിപാടികള്‍ ആരംഭിയ്ക്കും.
ആഘോഷമായ ദിവ്യബലിയില്‍ ഡോ. മത്യൂസ് മാര്‍ പക്കോമിയോസ് (ബിഷപ്പ്, സീറോ മലങ്കര ഖാട്ക്കി, പൂനെ രൂപത) മുഖ്യ കാര്‍മ്മികനായിരിയക്കും. ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലങ്കര സഭ അംഗങ്ങളായ വൈദികര്‍ സഹകാര്‍മ്മികരാവും.

തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന ജൂബിലി ആഘോഷത്തില്‍ തിരുമേനിക്കൊപ്പം വൈദികരും,ലൂക്കാസ് ഷ്രെയ്ബര്‍( ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സില്‍ വിദേശികള്‍ക്കുള്ള അജപാലന പരിപാലനത്തിന്റെ ദേശീയ ഡയറക്ടര്‍ ),ഫാ. ഫ്രാന്‍സിസ് ഷ്മെര്‍ബെക്ക് (മാന്‍ഹൈമിലെ സെന്റ് ഫ്രാന്‍സിസ്കസ് ഇടവക വികാരി), റെജീന ഹെര്‍ലിന്‍ (കാരിത്താസ് അസോസിയേഷന്‍ മാന്‍ഹൈമിന്റെ അധ്യക്ഷ), ഫാ.തോമസ് (സീറോ മലബാര്‍ ചര്‍ച്ച് ഹൈഡല്‍ബര്‍ഗ്),ഫാ. ജോണ്‍ ഇളന്‍വിനാക്കുഴിയില്‍ ഒ.ഐ.സി.സി., സി. ടെസ് ഒഎസ്എസ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും. കലാപരിപാടികളും ഉണ്ടായിരിയ്ക്കും. സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിയ്ക്കും.

ജര്‍മനിയിലെ മലങ്കരസഭയുടെ സ്ററുട്ട്ഗാര്‍ട്ട് / ഹൈഡല്‍ബര്‍ഗ് മിഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് (ജോമോന്‍ ചെറിയാന്‍, സെക്രട്ടറി), (വറുഗീസ് ചരിവുപറമ്പില്‍, ട്രഷറര്‍) ആഘോഷങ്ങള്‍ നടക്കുന്നത്. ഫാ.സന്തോഷ് തോമസ് (കോഓര്‍ഡിനേറ്റര്‍), ജോജി കൊച്ചേത്തു (പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി, അനുപ് മുണ്ടേത്തു, ബിന്ദു മുള്‍ട്ടാനി, സബീന പുലിപ്ര( പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാര്‍), ജിബോ പുലിപ്ര (പാസ്റററല്‍ കൗണ്‍സില്‍ ട്രഷറാര്‍). എന്നിവരാണ് പാസ്റററല്‍ കൗണ്‍സില്‍ അംഗങ്ങള്‍.

ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ പാസ്റററല്‍ കൗണ്‍സില്‍ സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !