ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത രൂപീകൃതമായി എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം പ്രഖ്യാപിക്കാനൊരുങ്ങുന്നു.
നാളെ എട്ടിന് ഞായറാഴ്ച പോര്‍ട്സ് മൗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് പ്രഖ്യാപനം നടത്തുക. മാര്‍ ഫിലിപ്പ് ഈഗന്റെ സാന്നിധ്യത്തില്‍ ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് സിറോ മലബാര്‍ മിഷന് ഇടവകയായി പ്രഖ്യാപിക്കപെടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും.
രൂപീകൃതമായ നാള് മുതല്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോര്‍ട്സ്മൗത്ത് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന് മാറുമ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ എല്ലാ തരത്തിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെയും പിന്തുണയോടെയും ബലത്തില്‍ രൂപതയുടെ വികാരി ജനറല്‍ ആയി സേവനം അനുഷ്ടിച്ച ഫാ. ജിനോ അരീക്കാട്ടിന്റെയും പോര്‍ട്സ്മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്നങ്ങളുടെയും പൂര്‍ത്തീകരണമാണ് ഈ ഇടവക ദേവാലയം.
ചെറുപ്പത്തിന്റെ ചുറുചുറുക്കും ദിവ്യകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉള്‍ക്കൊണ്ട് താന്‍ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങള്‍ എല്ലാം ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ ഫാ. ജിനോ അരീക്കാട്ടിന് സാധിച്ചു എന്നതും പോര്‍ട്സ്മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തില്‍ വിസ്മരിക്കാന്‍ ആകാത്ത വസ്തുതയാണ്. പ്രസ്റ്റണിലെ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം ലിവര്‍പൂളില്‍ രൂപതയ്ക്ക് സ്വന്തമായി ഇടവകയും പിന്നീട് ന്യൂകാസിലിലും സാല്‍ഫോര്‍ഡിലും മിഷന് രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളര്‍ച്ചക്കും ഒക്കെ പിതാവിനോട് ചേര്‍ന്ന് നിന്ന് ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് നടത്തിയ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോര്‍ട്സ്മൗത്തിലെ പ്രഖ്യാപിക്കാന്‍ പോകുന്ന ഇടവക പ്രഖ്യാപനം.
പരിശുദ്ധ അമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ മിഷനില്‍ അമ്മയുടെ ജനനതിരുനാള്‍ ദിനമായ ഈമാസം എട്ടിനാണ് ഇടവക പ്രഖ്യാപനം നടക്കുന്നത്. ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതല്‍ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും നൊവേനയും നേര്‍ച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. എട്ടാം തീയതി രാവിലെ ഒന്‍പത് മണിക്ക് പോര്‍ട്സ്മൗത്ത് രൂപതാധ്യക്ഷന്‍ ഫിലിപ്പ് ഈഗന്റെ സാനിധ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും.
മിഷന് ഡിര്ക്ര് തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയും നടക്കും. നൂറ്റി പത്തോളം പ്രസുദേന്തിമാര്‍ ആണ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഇടവക പ്രഖ്യാപനത്തിലേക്കും തിരുന്നാള്‍ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷന് ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി, മോനിച്ചന് തോമസ്, ജിതിന് ജോണ്‍ എന്നിവര്‍ അറിയിച്ചു.
ഹൈദരാബാദ്, സെക്കന്ദരാബാദ്, ഭോപ്പാല്‍, ജയ്പൂര്‍, ലക്നോ, കോല്‍ക്കത്ത, റാഞ്ചി, നാഗ്പൂര്‍, അഹമ്മദാബാദ്, ബറോഡ, സൂറത്ത്, പനാജി, വിശാഖപട്ടണം, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഝാന്‍സി തുടങ്ങി 94 കേന്ദ്രങ്ങളിലായി ഇപ്പോള്‍ സഭാവിശ്വാസികളുടെ കൂട്ടായ്മകളുണ്ട്. ഇവിടെയെല്ലാം ഭാവിയില്‍ ഇടവകകള്‍ ഉള്‍പ്പെടെയുള്ള അജപാലന സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പുതിയ തീരുമാനം വഴിതെളിക്കും.
അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്നോര്‍, ഛാന്ദ, ചങ്ങനാശേരി, എറണാകുളംഅങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാലാ, പാലക്കാട്, രാജ്കോട്ട്, രാമനാഥപുരം, സാഗര്‍, സത്ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ മറ്റു സീറോ മലബാര്‍ രൂപതകള്‍.
ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ് എന്നിവയാണ് ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി എക്സാര്‍ക്കേറ്റും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍മാരും സഭയ്ക്കുണ്ട്. ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഏകോപിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.