"കോപ്പിയടി" എന്ന് കേൾക്കുമ്പോൾ ഓടി എത്തുന്ന ഓർമ്മകൾ ചിലർക്ക് കേരളത്തിലെ ബാല്യകാലങ്ങൾ ആണ്. അറിയില്ലാഞ്ഞിട്ടും അറിയാമെങ്കിലും കോപ്പിയടി നടക്കുന്നു. ചിലർ പരീക്ഷയിൽ ജയിക്കാനും മറ്റുചിലർ കൂടുതൽ മാർക്ക് നേടാനും "നോക്കിയെഴുത്ത്" അതായത് "കോപ്പിയടി" നടത്തുന്നു. ചിലർ ഭയം കാരണം പിന്മാറുന്നു. എന്നിരുന്നാലും പറഞ്ഞു കൊടുത്തവരും കേട്ടെഴുതിയവരും ഒരുപോലെ കുറ്റക്കാരാവുന്നു.
നമ്മളെ പോലെ തന്നെയാണ് വിദേശത്തെ കുട്ടികളും ഇത്തിരി കളർ ആയി( തണുപ്പ് കൊണ്ട് സെറ്റെർ അല്ലെങ്കിൽ കോട്ട് ) നടക്കുമെങ്കിലും നമ്മുടെ നാട്ടിലെ അതുപോലെ തന്നെ സായിപ്പിന്റെ നാട്ടിലും കോപ്പിയടി ഉണ്ട്. യൂറോപ്യൻ രാജ്യമായ അയർലണ്ടിൽ ഇത്തവണത്തെ ലീവിങ് സെർട്ടിൽ (പ്ലസ്‌ടു പരീക്ഷ) കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 114 വിദ്യാർഥികൾ. ഇത്തവണ 60,839 വിദ്യാര്‍ത്ഥികള്‍ക്കാണ് ലീവിങ് സെര്‍ട്ട് ഫലം ലഭിച്ചത്.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോപ്പിയടി സംശയത്തില്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ 90% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 60 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തരത്തില്‍ പിടിക്കപ്പെട്ടത്. അതില്‍ 39 പേരുടെ ഫലം പുറത്തുവിടുന്നത് റദ്ദാക്കിയിരുന്നു.
പരീക്ഷാസമയത്ത് കോപ്പിയടിക്കുക, മറ്റുള്ളവരില്‍ നിന്നും സഹായം തേടുക, നോക്കിയെഴുതുക മുതലായവയെല്ലാം കുറ്റങ്ങളാണ്. പിടിക്കപ്പെട്ടാൽ നാട്ടിലെ പോലെ തന്നെ അവസ്ഥ അയർലണ്ടിലും, ലീവിങ് സെര്‍ട്ട് പോലുള്ള പരീക്ഷകളില്‍ കോപ്പിയടിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണമെന്ന് State Examinations Commission (SEC) വക്താവ് പറഞ്ഞിരിക്കുന്നത്. കോപ്പിയടി സംശയിക്കുന്ന വിഷയത്തില്‍ മാര്‍ക്ക് കുറയ്ക്കുക മുതല്‍, ഫലം എക്കാലത്തേയ്ക്കും തടഞ്ഞുവയ്ക്കുക വരെ ശിക്ഷയായി ലഭിക്കാം. ചില സാഹചര്യങ്ങളില്‍ മുഴുവന്‍ പരീക്ഷകളുടെ ഫലവും റദ്ദാക്കാനും, നിശ്ചിത കാലത്തേയ്ക്ക് SEC പരീക്ഷകള്‍ എഴുതുന്നതിന് വിലക്ക് നേരിടാനും സാധ്യതയുണ്ട്.
ഇപ്പോൾ ഇവിടെ ഇതില്‍ 71 വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്ന സ്ഥിരമായി തടഞ്ഞുവച്ചതായും State Examinations Commission (SEC) അറിയിച്ചു. ബാക്കി 43 വിദ്യാര്‍ത്ഥികളുടെ ഫലം താല്‍ക്കാലികമായി തടഞ്ഞുവച്ചിട്ടുണ്ട്. ഇതില്‍ ഇവരുടെയും, ഇവര്‍ പഠിക്കുന്ന സ്‌കൂളുകളുടെയും വിശദീകരണം ലഭിച്ച ശേഷം ഫലം പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.