ന്യൂഡല്‍ഹി: 'ജിഡിപി കണക്കാക്കുന്നത് തീവ്രവാദത്തിൻ്റെ അടിസ്ഥാനത്തിൽ'പാക്കിസ്ഥാനെ പരിഹസിച്ച് എസ് ജയശങ്കർ. യുഎന്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു വയ്ക്കുന്നത് വേണമെങ്കില്‍ 'ഇസ്രയേല്‍ മോഡല്‍' ഇന്ത്യയും പുറത്തെടുക്കുമെന്ന സൂചന.
പാകിസ്ഥാനിലും ഇത് വേണ്ടി വരുമെന്ന ചിന്ത ഇന്ത്യയ്ക്കുണ്ട്. അതിനിടെയാണ് യുഎന്‍ അസംബ്ലയില്‍ ജയശങ്കര്‍ നിലപാട് വിശദീകരിച്ചത്. പാകിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വളര്‍ത്തുമ്പോള്‍, അതിന്റെ ജിഡിപിയെ തീവ്രവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അളക്കാന്‍ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു.
പാകിസ്ഥാന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭീകരവാദ നയത്തെക്കുറിച്ചാണ് മന്ത്രി ജയശങ്കര്‍ സംസാരിച്ചത്. പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പശ്ചിമേഷ്യയിലേതിനാക്കള് രൂക്ഷമായ സാഹചര്യം ദക്ഷിണേഷ്യയിലുണ്ടെന്ന് യുഎന്നെ അറിയിക്കുകയായിരുന്നു ജയശങ്കര്‍. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. 1947-ല്‍ രൂപീകൃതമായതുമുതല്‍ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്, വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നത് ബോധപൂര്‍വമായ ഈ നയം കാരണമാണെന്നാണ് വിശദീകരിച്ചത്.
ലോകത്ത് പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നു. എന്നാല്‍ ചിലര്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും തെരഞ്ഞെടുക്കുന്ന നയങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാകിസ്ഥാന്റെ ദുഷ്പ്രവൃത്തികള്‍ മറ്റുള്ളവരെയും ബാധിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.
പാകിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വളര്‍ത്തുമ്പോള്‍, അതിന്റെ ജിഡിപിയെ തീവ്രവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അളക്കാന്‍ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അനന്തരഫലങ്ങള്‍ ഉണ്ടാകും. തീവ്രവാദത്തോടുള്ള പാകിസ്ഥാന്റെ ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കണമെന്നും ജയശങ്കര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.