ഇന്ത്യയുടെ 78 –ാമത് സ്വതന്ത്ര്യദിനാഘോഷവുമായി ബന്ധപെട്ട് തൃശൂർ സിറ്റി പോലീസ് നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലുള്ള സ്കൂൾ, കോളേജ്, വിദ്യാർത്ഥികൾക്കായി ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് നിർവ്വഹിച്ചു.
ഫ്രീഡം ഫ്രം ഡ്രഗ്സ് റീൽസ് മത്സരം വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.
0
ഞായറാഴ്ച, സെപ്റ്റംബർ 08, 2024
എഴുപത്തിയഞ്ചോളം എൻട്രികൾ ലഭിച്ച മത്സരത്തിൽ നിന്നും ഫൈനലിലേക്ക് തെരഞ്ഞെടുത്ത മികച്ച അഞ്ച് റീൽസുകളിൽ നിന്നും സോഷ്യൽമീഡിയയിലൂടെയുള്ള ഗാലപ്പ്പോളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ (എൻ എസ് എസ് യൂണിറ്റ് 427) ഒന്നാം സ്ഥാനവും, എം എഡ്വിൻ ബാബു സെൻറ് തോമസ് കോളേജ് തൃശൂർ രണ്ടാം സ്ഥാനവും, ദേവദത്ത് ഡി & ഗൗരിക ഡി നിർമ്മലമാത സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഹോളി ഫാമിലി സി ജി എച്ച് എസ് ചെമ്പൂക്കാവ്, വരദ (ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, ചെറുതുരുത്തി) എന്നിവർ വിദ്യാലയങ്ങൾ സ്പെഷ്യൽ. ജൂറി പുരസ്കാരങ്ങളും കരസ്ഥമാക്കി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ചടങ്ങിൽ വിജയികൾക്ക് മൊമൻറോയും സർട്ടിഫിക്കറ്റും വിതരണം ചെയ്ത് വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ അണിനിരക്കണമെന്നും, ഇത്തരം പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും പൂർണ്ണ പിന്തുണയും സഹകരണവും അത്യാവശ്യമാണെന്നും തുടർന്നും ലഹരിക്കെതിരെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളുമായി സിറ്റി പോലീസ് സജ്ജരാകുമെന്നും അറിയിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ചടങ്ങിന് നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സനീഷ് ബാബു സ്വാഗതവും നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.