ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ രണ്ടുവയസുകാരി കുഴല്‍ക്കിണറില്‍ വീണു. 35 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുകയാണ്.
ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. ദൗസ ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍, എസ്പി രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടം എന്നിവരുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്
കുട്ടിയുടെ ചലനവും അവസ്ഥയും കാമറകളിലൂടെ അറിയാന്‍ ശ്രമിക്കുന്നതായും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവരുന്നതായും ദൗസ എസ്പി രഞ്ജിത് ശര്‍മ്മ പറഞ്ഞു.
കുട്ടിയെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടിക്ക് ഓക്സിജന്‍ എത്തിക്കാന്‍ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.
കുഴല്‍ക്കിണറില്‍ വീണിട്ട് മണിക്കൂറുകള്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിക്ക് ഭക്ഷണം നല്‍കാനും ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.