പേജർ ആക്രമണത്തില്‍ യൂറോപ്പ് പ്രവാസി മലയാളി റിൻസൺ ജോസിന്റെ കമ്പനിയുടെ പങ്കെന്ത്? സാമ്പത്തിക ഇടപാടോ? സ്ഫോടനത്തിൽ നിർണായക അന്വേഷണം
ഹിസ്ബുള്ള "പേജർ - വാക്കി ടോക്കി" സ്ഫോടന പരമ്പരയില്‍ അന്വേഷണം നോർവേ പൗരത്വമുള്ള യൂറോപ്പ് പ്രവാസി മലയാളി റിൻസൺ ജോസിൻ്റെ കമ്പനിയിലേക്ക് നീളുന്നു.
തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മ്മിച്ചത് എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച കമ്പനി തങ്ങള്‍ ദൗത്യത്തിന്റെ ഉപകരാര്‍ ദീര്‍ഘകാലമായി ബന്ധമുള്ള ഹംഗറിയിലെ ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചതെന്ന് അറിയിച്ചു. ഇതോടെ ഈ സ്ഥാപനത്തിന്റെ CEO ക്രിസ്ത്യാനാ ആര്‍സി ഡയകോണോ ബാര്‍സോണി കഴിഞ്ഞ ദിവസം വിവാദങ്ങളില്‍ നിറഞ്ഞു.
എന്നാൽ പേജറുകള്‍ നിര്‍മ്മിക്കുന്നതിനായി ക്രിസ്ത്യാനക്ക് പണം നല്‍കിയത് ബള്‍ഗേറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമയായ റിന്‍സണ്‍ ജോസാണ് എന്നാണ് ബി.എ.സി കണ്‍സള്‍ട്ടിംഗ് അറിയിച്ചത്. മലയാളിയായ റിൻസൺ ജോസിൻ്റെ കമ്പനി ആയതോടെ കാര്യങ്ങൾ ഇയാളിലേയ്ക്ക് എത്തുകയായിരുന്നു. 1.3 മില്യണ്‍ പൗണ്ടാണ് റിന്‍സണ്‍ കൈമാറിയത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പേജര്‍ പദ്ധതിയിലെ ഇടനിലക്കാരനായി റിന്‍സണ്‍ മാറിയെന്ന വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍.
വയനാട് മാനന്തവാടി സ്വദേശിയായ പ്രവാസി റിൻസൺ ജോസിൻ്റെ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർട്ട ഗ്ലോബൽ ലിമിറ്റഡ് കമ്പനിയാണു ഇടപാടുകൾ നടത്തിയത് എന്നാണ് വിവരം. ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത ഈ കമ്പനിയാണ് റിൻസൺ ജോസിൻ്റേത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനിയാണ് പേജർ നിർമ്മാണത്തിനുളള പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നൽകിയത്. റിൻസൺ ജോണിൻ്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആരോപണത്തിൽ ഇതുവരെയും റിൻസൻ പ്രതികരിച്ചിട്ടില്ല.
ഇതിനിടയിലാണ് ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിവുകളില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നുണ്ട്.
സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം നിലവിൽ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.