പത്തനംതിട്ട: റാന്നിയില്‍ ഇന്നലെ രാത്രി ഉണ്ടായ സ്ഫോടനം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
60 ശതമാനത്തോളം പൊള്ളലേറ്റ ആസാം ഉടല്‍ഗുരി സോനാ ജൂലി ഗണേഷ് കൗറി(28)ന്റെ നില അതീവ ഗുരുതരം. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഞായറാഴ്ച രാത്രി 9.15 ടെയാണ് വലിയ പൊട്ടിത്തെറി നടന്നത്. റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള ഇടശേരിയില്‍ കുര്യാക്കോസിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയിട്ടുണ്ട്. ഗണേഷ് ഭക്ഷണം തയാറാക്കുന്നതിന് വേണ്ടി അരി കഴുകി ഗ്യാസില്‍ വയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടകാരണമെന്ന നിഗമനത്തിലാണ് ഫയര്‍ ഫോഴ്സും പോലീസും. ഉടന്‍ തന്നെ ഗണേഷിനെ റാന്നി താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഗണേഷ് കൗര്‍ കഴിഞ്ഞ മൂന്നുമാസമായി റാന്നി മാമുക്കിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന തോട്ടമണ്‍ വിളയില്‍വീട്ടില്‍ നവീന്‍െ്റ വിളയില്‍ ട്രേഡിങ് കമ്പനി എന്ന ടയര്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു. ഇതിന് മുന്‍പ് ഏറ്റുമാനൂരില്‍ ഉള്ള ടയര്‍ കടയിലാണ് ജോലി ചെയ്തിരുന്നത്.
ടയര്‍ കടയ്ക്ക് അവധിയായതിനാല്‍ ഗണേഷ് കോട്ടയത്ത് പോയി തിരികെ റൂമിലെത്ത ചോറ് ഉണ്ടാക്കുവാനായി ഗ്യാസ് സ്റ്റൗ ഓണാക്കി ലൈറ്റര്‍ കത്തിച്ച സമയമാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഗണേഷ് പോലീസിന് മൊഴി നല്കി. പോലീസ് മുറി സീല്‍ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.