കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം ആർ അജിത് കുമാറിനുമെതിരെ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന് രംഗത്തെത്തി. പി വി അന്‍വറിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് പി ജയരാജന് ഈ കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
പി വി അന്‍വറിന് പരോക്ഷ പിന്തുണ നല്‍കുന്നത് പി ജയരാജനാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തൻ്റെ നിലപാട് വ്യക്തമാക്കി പി ജയരാജന് രംഗത്തെത്തിയത്. അതേസമയം, പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അന്‍വറിനെ പിന്തുണച്ചുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം. ആർ അജിത് കുമാറിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്കിയ ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പി വി അന്‍വറിനെ തള്ളി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.