കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 112 ആയി.
68 പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് അറിയിച്ചു. നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ സമീപ പ്രദേശത്താണ് ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായത്. നേപ്പാള്‍ സൈന്യവും സായുധ പൊലീസ് സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 54 വർഷത്തിനിടിയില്‍ നേപ്പാളില്‍ ലഭിച്ച ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ 26-ാം തീയതി മുതലാണ് കാഠ്മണ്ഡുവിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ ലഭിക്കാൻ തുടങ്ങിയത്. നൂറോളം വീടുകള്‍ പൂർണമായും തകർന്നു. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം പൂർണമായും സ്തംഭിച്ചു.
അപകടമേഖലകളില്‍ താമസിക്കുന്നവർ സ്ഥലത്ത് നിന്നും ഉടൻ മാറണമെന്നും കർശന നിർദേശമുണ്ട്. രാജ്യത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
നേപ്പാളില്‍ മണ്‍സൂണ്‍ സാധാരണയായി ജൂണ്‍ 13-ന് ആരംഭിച്ച് സെപ്റ്റംബർ അവസാനത്തോടെ അവസാനിക്കും. എന്നാല്‍ ഇത്തവണ ഒക്ടോബർ അവസാനം വരെ മണ്‍സൂണ്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സാധാരണയായി രാജ്യത്ത് ശരാശരി 1,472 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1,586.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.