ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. അജ്ജംപുരക്ക് സമീപം കെഞ്ചപുര ഗ്രാമത്തിലെ അശോകിന്‍റെ മകൻ സോനേഷ് ആണ് മരിച്ചത്.
സംഭവത്തില്‍ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ക്ലിനിക്കിയിലെ ഡോക്ടർ വരുണിനെതിരെ അജ്ജംപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.കടുത്ത പനിയെ തുടർന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ക്ലിനിക്കില്‍ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോ. വരുണ്‍, പിൻഭാഗത്ത് ഇൻജെക്ഷൻ നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.
കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പ് ഉണ്ടായതോടെ കുട്ടിയെ ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കുട്ടി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം പരാതി നല്‍കിയത്.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വരുണിന് ആയുർവേദ ഡോക്ടർമാർക്ക് ലഭിക്കുന്ന ബി.എ.എം.എസ് ഡിഗ്രി മാത്രമേ ഉള്ളൂവെന്നും രോഗികള്‍ക്ക് ഇൻജെക്ഷൻ നല്‍കാനുള്ള അനുമതിയില്ലെന്നും കണ്ടെത്തി. ഇതോടെ പൊലീസ് നടപടികള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
സമാന രീതിയില്‍ കർണാടകയില്‍ മറ്റു പല കസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് അനസ്ത്യേഷ്യ ഓവർഡോസിന്‍റെ ഫലമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. ജൂലൈയില്‍ ദേവനഗരെയില്‍ സിസേറിയിനിടെ ജനനേന്ദ്രിയം മുറിഞ്ഞ് നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു.
ആഗസ്റ്റില്‍ 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിയും ഡോക്ടറും കുടുംബത്തിന് 10 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.