മതവിദ്വേഷം പരത്തിയ ഷാജന് ജാമ്യം ലഭിക്കാനുള്ള വഴിയൊരുക്കി കൊടുത്തത് ശശിയും അജിത് കുമാറും: ഒളിവിലുള്ള സ്ഥലം പറഞ്ഞു കൊടുത്തിട്ടും അന്വേഷിച്ചില്ല; എല്ലാവരും തന്നെ ചതിച്ചു,.അൻവര്‍

മലപ്പുറം: മറുനാടൻ മലയാളി ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയക്ക് രാജ്യദ്രോഹ കേസിലടക്കം ജാമ്യം ലഭിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും എഡിജിപി എം.ആർ അജിത് കുമാറുമാണെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎല്‍എ.

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ ഗുരുതര ആരോപണമുന്നയിച്ചിത്. പൊലീസിന്റെ വയർലസ് സന്ദേശം ചോർത്തിയ കേസില്‍ ഒളിവില്‍ പോയ ഷാജൻ ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തി പറഞ്ഞു കൊടുത്തിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും അൻവർ ആരോപിച്ചു.

ഷാജൻ സ്കറിയ സാമൂഹ്യ ദ്രോഹിയും രാജ്യദ്രോഹിയുമാണ്. മതവിദ്വേഷം പരത്തുന്ന ഷാജന് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴിയും ഒരുക്കി കൊടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആർ അജിത് കുമാറുമാണ്. ആ കാര്യത്തില്‍ തനിക്ക് അന്നും ഇന്നും തർക്കമില്ല. അദ്ദേഹം പറഞ്ഞു. 

രാജ്യത്തിലെ പൊലീസിന്റെ സന്ദേശം ചോർത്തിയ കേസില്‍ ഷാജന് ജാമ്യം ലഭിച്ചപ്പോള്‍ സുപ്രിംകോടതിയുള്‍പ്പെടെ പറഞ്ഞത് അയാള്‍ക്കെതിരെ സമാനമായ കേസുകള്‍ ഇനിയുമുണ്ട് എന്നാണ്.  എന്നാല്‍ അതിനു ശേഷവും ഷാജൻ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടും പൊലീസ് റിപ്പോർട്ട് കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്?

 പി. ശിശിക്ക് എന്തായിരുന്നു പണി? 

ഇതുവരെ ശശി പൊലീസിന് റിപ്പോർട്ട് കൊടുത്തിട്ടില്ല. പൊലീസിന്റെ വയർലസ് സന്ദേശങ്ങള്‍ ചോർത്തിയ കേസില്‍ ഷാജനെതിരായ കുറ്റപത്രം ഇതുവരെ കൊടുത്തിട്ടില്ല. കുറ്റകൃത്യത്തിനനുസരിച്ച വകുപ്പുകളും ചോർത്തിയിട്ടില്ല. ഇതൊക്കെ പിടിച്ചുവെക്കുന്നത് ആർക്കുവേണ്ടിയാണ്? എംഎല്‍എ ചോദിച്ചു. 

ഷാജനെതിരായി താൻ കേസിന് പോയത് തന്റെ വീട്ടിലെ ആവശ്യത്തിനു വേണ്ടിയല്ല. നാടിന്റെ പൊതുവായ വിഷയത്തിനു വേണ്ടിയാണ്. പാർട്ടിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടാണ് അയാള്‍ക്കെതിരെ കേസിനു പോയത്. 

സമൂഹത്തില്‍ മത വിദ്വേഷം പടർത്തുന്ന‌ രീതിയിലുള്ള ഷാജന്റെ വീഡിയോ കാണിച്ചു കൊടുത്തതുമാണ്. ഇയാള്‍ ഇതേ രീതിയില്‍ പോയാല്‍ കേരളം കുട്ടിച്ചോറാകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതാണ്. ഇതെല്ലാം പറഞ്ഞിട്ടും സംഭവിച്ചതെന്താണ്? 

ഒരു ഘട്ടം വരെ തനിക്ക് പിന്തുണ തന്നു. പിന്നീട് അജിത് കുമാറിന്റെ സ്വാഭാവം മാറി. ഷാജൻ ഒളിഞ്ഞിരിക്കുന്ന പൂനൈയിലെ സ്ഥലങ്ങള്‍ കാണിച്ചുക്കൊടുത്തു. 

അവിടെ പൊലീസ് പരിശോധന നടത്തുമെന്ന വിവരം ഒറ്റുകൊടുത്തു. ശേഷം ഷാജൻ ഡല്‍ഹിയിലുണ്ടെന്ന വിവരം തനിക്ക് ലഭിച്ചു. അത് അറിയിച്ചെങ്കിലും പൊലീസ് അവിടെ പോകാൻ പോലും തയാറായില്ല. 

പൊലീസ് അവിടെ വരുന്നുണ്ടോയെന്ന് നോക്കാൻ എന്റെ ആളുകള്‍ അവിടെ കാവലിരിക്കുന്നുണ്ടായിരുന്നു. പക്ഷെ എല്ലാവരും ഒരുമിച്ച്‌ നിന്ന് തന്നെ ചതിക്കുകയാണെന്ന് അന്നാണ് മനസിലായത്. 

ഷാജനെ പോലെയൊരു സാമൂഹ്യ വിരുദ്ധനെ ഇങ്ങനെ സഹായിക്കണമെങ്കില്‍ പൊലീസുകാർ എത്രമാത്രം സമൂഹ വിരുദ്ധരായിരിക്കുമെന്ന തന്റെ തോന്നലിന്റെ പിന്നാലെ പോയതു കൊണ്ടാണ് തനിക്ക് ഇന്ന് ഇവിടെ ഇരിക്കേണ്ടിവന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !