മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കിട്ടിയത്.
പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.അതേസമയം, കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തില്‍ വീടു വിട്ടു പോയതാണെന്ന് യുവതി പറഞ്ഞതായാണ് സൂചന. കൊല്ലത്തുള്ള ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് എത്തിയിരിക്കുന്നത്.
അവിടെ നിന്നാണ് കുടുംബത്തിന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഹസ്നയേയും കുട്ടികളേയും തിരികെ കൊണ്ടുവരാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.