മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേ?; 'താൻ വിചാരിച്ചാല്‍ എല്‍ഡിഎഫിന് ഭരണം പോകും' കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കില്‍ വരട്ടെ, കാണാമെന്ന് അൻവർ

മലപ്പുറം: സ്വർണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ.

വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തില്‍ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കില്‍ വരട്ടെ, കാണാം എന്ന് അൻവർ പറ‌ഞ്ഞു. താൻ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല എന്നല്ല പറഞ്ഞത്. താൻ ഇന്നലെയിട്ട സർവേയില്‍ 1.2 ദശലക്ഷം ആളുകള്‍ പ്രതികരിച്ചു. 

അതില്‍ 90 ശതമാനവും പോസിറ്റിവ് പ്രതികരണം. തനിക്ക് സ്വാർത്ഥ താത്പര്യമില്ല. താനിപ്പോള്‍ പറയുന്നത് കേള്‍ക്കാൻ ജനമുണ്ട്. ആളുകള്‍ കുറയുമെന്ന് തനിക്കറിയാം. ഇതെല്ലാം മനസിലാക്കിയാണ് താൻ സംസാരിക്കുന്നത്.

തൻ്റെ പൊതുയോഗത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോള്‍ തീരുമാനിച്ചാല്‍ മലപ്പുറം ജില്ലയില്‍ മാത്രം 25 പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും. 

അൻവറിനെ സ്നേഹിക്കുന്നവർ 140 മണ്ഡലത്തിലുമുണ്ട്. സി.പി.എം വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച്‌ സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ആദ്യ രണ്ട് ദിവസം താൻ പോകില്ല. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂ. അവിടെ ഒരു കസേര ഉണ്ടാകുമെന്ന് കരുതുന്നു. ഇല്ലങ്കില്‍ നിലത്തിരിക്കുമെന്നും അൻവർ പറഞ്ഞു.

കക്കാടംപൊയിലിലെ പാർക്കില്‍ തടയണയുണ്ടോയെന്ന് അവിടെ പോയി നോക്കട്ടെ. താൻ ആ വഴിക്ക് തന്നെ പോകാറില്ല. ഇപ്പോള്‍ ഹൈ സ്പീ‍ഡ് മെഷീനൊക്കെ വരും. മൂന്നര കോടി ജനത്തിനും സഖാക്കള്‍ക്കും ഇതില്‍ കൃത്യമായ ബോധ്യമുണ്ട്. 

ദുബൈയിലും വിദേശത്തും പൊലീസിന് പോകാനാവില്ലല്ലോ. സ്വർണം കടത്തി കൊണ്ടുവന്ന് ആർക്കാണ് കൊടുക്കുന്നതെന്ന് പൊലീസ് അന്വേഷിച്ചോ? മുഖ്യമന്ത്രി എന്താണ് തലക്ക് വെളിവില്ലാതെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !