യാത്രക്കാരന് രണ്ടു തവണ അപസ്മാരം; ഒമാനിലേക്ക് പുറപ്പെട്ട വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി

നാഗ്പൂർ: യാത്രക്കാരന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഒമാനിലേക്ക് പോവുകയായിരുന്ന വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. സലാം എയറിന്‍റെ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 

33കാരനായ യാത്രക്കാരൻ മുഹമ്മദ് ഖൈറിന് യാത്രാമധ്യേ രണ്ടുതവണ അപസ്മാരം ഉണ്ടാവുകയായിരുന്നു. ആദ്യ തവണ അപസ്മാരത്തെ തുടർന്ന് യാത്രക്കാരന്‍റെ വായില്‍ നിന്ന് നുരയും വന്നു. 

അടിയന്തര ലാൻഡിങ്ങിന് ശേഷം നാഗ്പൂരിലെ കിംസ്-കിംഗ്‌സ്‌വേ ഹോസ്പിറ്റലിലെ മെഡിക്കല്‍ റെസ്‌പോണ്‍സ് ടീം വിമാനത്തിനുള്ളില്‍ കയറി യാത്രക്കാരനെ പരിശോധിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. 

എമർജൻസി മെഡിസിൻ വിഭാഗം വിദഗ്ധൻ ഡോ. രൂപേഷ് ബൊക്കാഡെയുടെ നേതൃത്വത്തില്‍ രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !