വസായ് : പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ 'പ്രതീക്ഷ ഫൗണ്ടേഷ'ൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്തംബർ -29 ന് തിരശ്ശീല ഉയരും.
വസായ് അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണ്ണർ സിപിരാധാകൃഷ്‍ണൻ മുഖ്യാതിഥി ആയിരിക്കും.ബിജെപി നേതാവ് പികെ .കൃഷ്ണദാസ് സിനിമാതാരം ശങ്കർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരിക്കും.
വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള 2024 ലെ പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെബി ഉത്തംകുമാർ അറിയിച്ചു.
കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.