മഞ്ചേരി: ഇരുപതുകാരിക്ക് കണ്ണിൽ അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും. ചികിത്സ തേടി പല ആശുപത്രികളിലും പോയി. പല മരുന്നുകൾ കഴിച്ചിട്ടും ഭേദമായില്ല.
ഒടുവിൽ അവർ മഞ്ചേരി മെഡിക്കൽകോളേജിലെ നേത്രരോഗ വിഭാഗത്തിലെത്തി. ഡോ. അനൂപ് രവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കൺപോളയുടെ മുകളിലായി 16 സെന്റീമീറ്റർ നീളമുള്ള വിര. സൂക്ഷ്മ പരിശോധനയിൽ ഈ വിര ഇടതു കൺപോളയിൽനിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നു.
ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. ലോവ ലോവ ഇനത്തിൽപ്പെട്ട ‘കണ്ണ് പുഴു' വാണിതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായി അറിയാൻ വിരയെ മെഡിക്കൽകോളേജ് വൈറോളജി ലാബിലേക്കയച്ചിരിക്കയാണ്. ഒരാഴ്ച മുൻപും ആശുപത്രിയിൽ അറുപതുകാരിയുടെ കണ്ണിൽനിന്ന് 'ഡൈറോ ഫൈലേറിയ' എന്ന വിരയെ പുറത്തെടുത്തിരുന്നു. പന്ത്രണ്ട് സെന്റീമീറ്ററായിരുന്നു അതിൻ്റെ നീളം. ഡോ. ശ്രീഷ്മ, ഡോ, അപർണ എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകി.
കൊതുകുകളും ഈച്ചകളും വഴിയാണ് ഇത്തരം വിരകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. ആറുമാസം കൊണ്ട് ഇവ പൂർണ വളർച്ചയെത്തും. രക്തത്തിലൂടെ സഞ്ചരിക്കും. കണ്ണിലും ലെൻസിലും തലച്ചോറിലും വരെയെത്തും. വർഷങ്ങളോളം ഇവ ശരീരത്തിൽ നിലനിൽക്കും. രക്ത പരിശോധനയിലൂടെയും കണ്ണിൽ സഞ്ചരിക്കുമ്പോഴും സാന്നിധ്യം തിരിച്ചറിയാം. പെട്ടെന്ന് കണ്ടെത്തി നീക്കം ചെയ്തില്ലെങ്കിൽ ഇവ അപകടകാരികളായേക്കാമെന്ന് ഡോ. അനൂപ് രവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.