കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്.
കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം.ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.