കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബർ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) പോലീസ് പിടികൂടിയത്.
ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ വാഹനം തടഞ്ഞു നിർത്തി പിടികൂടിയത്.സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ മൂന്നു മാസം മുൻപ് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി.
പതിമൂന്നിലേറെ മൊബൈല്‍ ഫോണ്‍മ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു.
ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ്, ഇന്നലെ പ്രതി ഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് പാളയം, റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളില്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് പ്രതി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍നിന്നു രാത്രി എറണാകുളത്തേക്കുള്ള ബസില്‍ കയറി.
പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയില്‍ ബസ് തടഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.