കോഴിക്കോട് ഡിആര്‍ഐ റെയ്ഡ്; സ്വര്‍ണ വ്യാപാരിയില്‍ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു, രണ്ട് പേർ കസ്റ്റഡിയിൽ,

കോഴിക്കോട്: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) റെയ്ഡ്. സ്വര്‍ണ വ്യാപാരിയുടെ ഫ്‌ലാറ്റില്‍ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു.

രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണു പിടിയിലായത്. സംഘത്തിന്റെ കാറും പിടികൂടി.

ഡിആര്‍ഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നലെ കേരളത്തിലെത്തിയത്. താമരശ്ശേരി മുതല്‍ സംഘത്തെ പിന്തുടരുകയായിരുന്നു ഇവര്‍. തുടര്‍ന്ന് പേരാമ്പ്ര ചിരുതക്കുന്നില്‍ സ്വര്‍ണവ്യാപാരിയുടെ വസതിയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.

ഇവരുടെ കാറിലെ രഹസ്യ അറയില്‍ നിന്ന് ഉള്‍പ്പെടെ പണം പിടിച്ചെടുത്തു. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 10:45 വരെ നീണ്ടു.എറണാകുളം, കോഴിക്കോട് ഡിആര്‍ഐ സംഘങ്ങളും റെയ്ഡില്‍ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !