ബസുകളുടെ മത്സരയോട്ടം.: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ സഞ്ചരിച്ച കാറിനുപിന്നില്‍ ബസ്സിടിച്ചു,

കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനനും ജില്ലാസെക്രട്ടേറിയറ്റ് അംഗവും കെ.എസ്.കെ.ടി.യു. ജില്ലാസെക്രട്ടറിയുമായ കെ.കെ. ദിനേശനും സഞ്ചരിച്ച കാറിന് പിന്നില്‍ സ്വകാര്യബസ്സിടിച്ചു. 

കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യബസാണ് ഇടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്നു പി. മോഹനനും ദിനേശനും. 

ചേമഞ്ചേരി വെറ്റിലപ്പാറയില്‍ പുതുതായി നിർമിച്ച സർവീസ്റോഡിലൂടെ വരുമ്പോള്‍ കാറിനുപിന്നില്‍ ബസ്സിടിക്കുകയായിരുന്നു. സുനില്‍ എന്നയാളാണ് കാർ ഓടിച്ചിരുന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 'കിങ് കൊഗർ' എന്ന ബസാണ് കാറിനിടിച്ചത്. കാറിന്റെ പിൻഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെത്തുടർന്ന് അല്പനേരം ഗതാഗത തടസ്സമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.

വേണ്ടത്ര വീതിയില്ലാത്ത സർവീസ് റോഡില്‍പോലും ബസുകള്‍ മറ്റു വാഹനങ്ങളെ മറികടന്ന് ഓടുന്നത് പതിവാണ്. പലസ്ഥലത്തും റോഡ് തകർന്നുകിടപ്പാണ്. ഇതിനിടയിലൂടെയാണ് ബസുകളുടെ മത്സരയോട്ടം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !