കൊയിലാണ്ടി: രണ്ടു ദിവസം മുൻപ് ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിനടുത്ത് വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചെങ്ങോട്ടുകാവ് ജീസസ് ഹൗസില്‍ ജീവരാഗ്(49) ആണ് മരിച്ചത്. ചെങ്ങോട്ടുകാവില്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന വിക്രാന്ത് ബസ്സിടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: ജസ്ന (അധ്യാപിക, വിദ്വാനികേതൻ പബ്ലിക് സ്കൂള്‍, പയ്യോളി ) മക്കള്‍: ജീവ്ന, ജഗത്ചന്ദ്ര ജീവൻ. സഹോദരൻ: ജിതേന്ദു കുമാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.