വെള്ളൂരിനെ തകർക്കാൻ ഭൂമാഫിയയുടെ ആസൂത്രിത നീക്കം: ബി ജെ പി

വെള്ളൂർ : വെള്ളൂരിനെ തകർക്കാൻ ഭൂമാഫിയ സംഘത്തിൻ്റെ ആസൂത്രിത നീക്കം നടക്കുന്നതായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ ആരോപിചു.

ബിജെ പി. വെള്ളൂർ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള വെള്ളൂർ പ്രദേശത്തെ കുടിയെഴിപ്പിച്ച് ചുളുവിലയിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മാഫിയ സംഘത്തിന് അധികൃതർ ഒത്താശ ചെയുകയാണ്. 

അതിൻ്റെ ഭാഗമാണ് KppI നടത്തുന്ന രൂക്ഷമായ മലിനീകരണവും , റോഡുകളുടെ തകർച്ചയും ഈ നീക്കത്തിൻ്റെ ഭാഗമാണ്. ഇത്തരം സാഹചര്യത്തിൽ ബി ജെ പി ഏരിയാ കമ്മറ്റി 9, 10 തീയതികളിലായി സംഘടിപ്പിക്കുന്ന രാപകൽ സമരം വെള്ളൂരിൻ്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൻ്റെ തുടക്കമാണെന്നും ബിജുകുമാർ പറഞ്ഞു.

ഏരിയ പ്രസിഡൻ്റ് ഷിബുകുട്ടൻ ഇറുമ്പയം അദ്ധ്യക്ഷത വഹിച്ചു. തലയോലപറമ്പ് മണ്ഡലം പ്രസിഡൻ് പി.സി. ബിനേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. 

കർഷക മാർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ വാസൻ, പി.ഡി. സുനിൽ ബാബു, കെ.കെ. സനൽകുമാർ, വി.എൻ. ചന്ദ്രശേഖരൻ,സിബിൻ കെ. മോഹൻ, തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !