കോട്ടയം: ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴാം മൈല്‍ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പാമ്പാടി വെള്ളൂര്‍ കുന്നേല്‍ പിടിക ഭാഗത്ത് പായിപ്ര വീട്ടില്‍ റ്റി.വി.രാമചന്ദ്രന് (58) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെ 7-ാം മൈലിന് സമീപം ബൊലേറോ ജീപ്പും രാമചന്ദ്രന് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം.പരുക്കേറ്റ ഇദേഹത്തെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റുമാനൂര്‍ കാരുപ്പറമ്പില്‍ കുടുംബാംഗം കവിതയാണ് ഭാര്യ. മക്കള്‍: ശ്രീലക്ഷ്മി, സേതു ലക്ഷ്മി. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍. നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.