കോട്ടയകാഞ്ഞിരപ്പള്ളി: പൊൻകുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. പൊൻകുന്നം പഴയ ചന്ത റോഡില്‍ നിന്നും അമീർ ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടംഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അമീറിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ്സിന്റെ അമിത വേഗത കാരണമാണ് അപകടം സംഭവിച്ചതെന്ന് അമീറിന്റെ ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്കി. എന്നാല്‍ അന്വേഷണത്തിനു ശേഷമേ ഇത് സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.