കോട്ടയം: കാറ്റിൽ റോഡിലേക്ക് കടപുഴകി വീണ മരത്തിൽ ഓട്ടോയിടിച്ച് മീൻ വിൽപ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്.
വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം. ഒന്നര വർഷമായി വെളിയന്നൂർ- അരീക്കര റോഡിൽ മീൻ വിൽപ്പന നടത്തുന്ന ബിജു കാഞ്ഞിരമല ഭാഗത്ത് വാടക വീട്ടിലാണ് താമസം.പുലർച്ചെ വിൽപ്പനയ്ക്കുള്ള മീൻ വാങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് അപകടം. രാത്രി ഈ ഭാഗത്തുണ്ടായ കാറ്റിൽ ആഞ്ഞിലി മരം റോഡിലേക്ക് വീണു കിടക്കുകയായിരുന്നു. ഇതിലാണ് ബിജു സഞ്ചരിച്ച ഓട്ടോയിടിച്ചത്
ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഉടൻ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബ്ലെസി. മക്കൾ: ജഫ്രിൻ, ജസ്റ്റിന, ജസിയ. മൂവരും വിദ്യാർഥികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.