ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ അനിതകുമാരിക്ക് ജാമ്യം: ക്രൈംബ്രാഞ്ചിന് തുടരന്വേഷണത്തിന് കോടതിയുടെ അനുമതി,,

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി.

ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസിലെ രണ്ടാം പ്രതി അനിതകുമാരിക്ക് കോടതി ജാമ്യം നല്‍കി.

ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകല്‍ അനുപമ എന്നിവരാണ് പ്രതികള്‍. 

ഇതില്‍ അനുപമയ്ക്കും അനിതകുമാരിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. സ്ത്രീയെന്ന നിലയിലാണ് അനിതകുമാരിക്ക് ജാമ്യം അനുവദിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്.

ഒരു മാധ്യമത്തിന് ഓയൂരിലെ കുട്ടിയുടെ പിതാവ് നല്‍കിയ അഭിമുഖത്തില്‍, തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപ്രതികളുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

 പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നെന്ന സംശയം പറഞ്ഞിരുന്നെന്നും, എന്നാല്‍ പൊലീസ് അത് അന്വേഷിച്ചില്ലെന്നുമാണ് പറഞ്ഞത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയം ദുരീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ തുടരന്വേഷണ അപേക്ഷ നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !