കൊല്ലം: 71-ന്റെ നിറവില്‍ മാതാ അമൃതാനന്ദമയി. ജന്മദിനത്തില്‍ വയനാട്ടിലെ ദുരന്ത മേഖലയ്‌ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നല്‍കും.
അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുള്‍പൊട്ടല്‍ സാധ്യതയുുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പുനരധിവാസ സഹായം നല്‍കുന്നതെന്ന് മഠം ഉപാധ്യാക്ഷൻ സ്വാമി അമൃത സ്വരൂപാനന്ദപുരി വ്യക്തമാക്കി.അമ്മയുടെ നിർദ്ദേശാനുസരണം വയനാട്ടിലെ മേപ്പാടി, പൊഴുതന, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ അമൃത സർവകലാശാലയിലെ വിദഗ്ധ സംഘം പഠനം നടത്തിയിരുന്നു. പത്തോളം സ്ഥലങ്ങളില്‍ ഇനിയും പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അമൃത സർവകലാശാലയിലെ ഗവേഷണങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം. നിലവില്‍ മൂന്നാറിലും സിക്കിം, വടക്ക്-കിഴക്കൻ ഹിമാലയ പർവത മേഖലകളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയുടെയും മണ്ണിന്റെയും ഘടന വിദഗ്ധ സംഘം പഠിച്ച് സ്ഥാപിക്കുന്ന സെൻസറുകളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സർവകലാശാല ക്യാമ്പസില്‍ സജ്ജമാണ്.
മാതാ അമൃതാനന്ദിമയിയുടെ 71-ാം ജന്മദിന ആഘോഷ ചടങ്ങുകള്‍ അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളില്‍ ഇന്ന് പുലർച്ചെ ഗണപതിഹോമത്തോടെ ആരംഭിച്ചു. ഒൻപതിന് മാതാ അമൃതാനന്ദി ദർശനം നല്‍കും. ജന്മദിന സന്ദേശത്തെ തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും സമൂഹ വിവാഹവും നടക്കും. അമൃതകീർത്തി പുരസ്കാരം പ്രഫ. വി. മധുസൂദനൻ നായർക്ക് സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.