കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.
പ്രദേശത്തെ മുസ്ലീം പള്ളിയ്ക്കടുത്ത് വെച്ചാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറും ചെരിപ്പേറുമുണ്ടായതെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.സംഭവത്തിന് പിന്നാലെ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. അക്രമികള്‍ക്കെതിരെ തക്കനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇതിനിടെ പ്രതിഷേധക്കാര്‍ ഇരുചക്ര വാഹനങ്ങളും പ്രദേശത്തെ തുണിക്കടയും കത്തിക്കാന്‍ ശ്രമിച്ചത്തോടെ പൊലീസ് ലാത്തിച്ചാര്‍ജിന് ഉത്തരവിട്ടു.
അതേസമയം കോണ്‍ഗ്രസിന്റെ മതപ്രീണന നയമാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ എന്‍ഐഎ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സഖ്യകക്ഷിയായ ജനതാദള്‍-സെക്കുലാര്‍ നേതാവ് എച്ച്ഡി കുമാരസ്വാമിയും രംഗത്തെത്തി.
നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും ഇപ്പോള്‍ പ്രദേശത്ത് സമാധാനം പുനസ്ഥാപിച്ചുവെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.
ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷ ശക്തമാക്കാന്‍ മൈസൂരില്‍ നിന്നുള്ള പോലീസ് സംഘത്തെയും നിയോഗിച്ചു.
വ്യാഴാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്തെ ആറോളം കടകള്‍ കത്തിനശിച്ചു. കൂടാതെ കല്ലേറില്‍ 13ഓളം കടകള്‍ക്ക് കേടുപാട് പറ്റിയെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അക്രമസംഭവത്തിലുള്പ്പെട്ടെന്ന് സംശയിക്കുന്ന 52 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇതുവരെ പിന്‍വലിച്ചിട്ടില്ല.
കോണ്‍ഗ്രസിനെതിരെ തിരിഞ്ഞ് ബിജെപി
ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണിതെന്ന് ബിജെപി കുറ്റപ്പെടുത്തി. മാണ്ഡ്യയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കോണ്‍ഗ്രസാണ് ഉത്തരവാദിയെന്നും ബിജെപി ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണന നയവുമാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കാരണം.
മതഭ്രാന്തന്മാരെ നിയന്ത്രിച്ചില്ലെങ്കില്‍ നാളെ അവര്‍ തീവ്രവാദികളായി മാറും,'' ബിജെപി നേതാവ് ആര് അശോക എക്സില്‍ കുറിച്ചു.
തങ്ങളുടെ അഴിമതി മറച്ചുവെയ്ക്കാന്‍ കോണ്‍ഗ്രസ് ആണ് ഈ കലാപത്തിന് നേതൃത്വം നല്‍കിയതെന്ന് ഞാന്‍ സംശയിക്കുന്നു. നാഗമംഗല കലാപത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.