കുരങ്ങ് തേങ്ങ പറിച്ച്‌ എറിഞ്ഞു; വീട്ടമ്മയുടെ കണ്ണിന് പരിക്കേറ്റു, അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി

കണ്ണൂർ: തേങ്ങ കൊണ്ടുള്ള കുരങ്ങുകളുടെ ആക്രമണത്തില്‍ വയോധികയുടെ കണ്ണിന് പരിക്ക്. ഇരട്ടി പടിയൂർ സ്വദേശിനി സതീദേവി (64)യുടെ കണ്ണിനാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന് പുറക് വശത്തെ തെങ്ങില്‍ നിന്നും കുരങ്ങുകള്‍ തേങ്ങ പറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സതീദേവി ഇവയെ ഓടിക്കുന്നതിനായി വെളിയിലിറങ്ങുകയായിരുന്നു. 

മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി കുരങ്ങുകളെ ഓടിപ്പിക്കുന്നതിനിടെ തേങ്ങ പറിച്ച്‌ മുഖത്തേക്കെറിയുകയായിരുന്നുവെന്ന് സതീദേവി പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സതീദേവിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി.

 കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം പ്രദേശത്ത് രൂക്ഷമായി വരികയാണെന്ന് നാട്ടുകാർ പറഞ്ഞു. കുരങ്ങുകള്‍ പലപ്പോഴും ഇത്തരത്തില്‍ അക്രമകാരികളാകാറുണ്ട്. ഇവയെ തുരത്താനായി വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !