കണ്ണൂർ: തേങ്ങ കൊണ്ടുള്ള കുരങ്ങുകളുടെ ആക്രമണത്തില്‍ വയോധികയുടെ കണ്ണിന് പരിക്ക്. ഇരട്ടി പടിയൂർ സ്വദേശിനി സതീദേവി (64)യുടെ കണ്ണിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന് പുറക് വശത്തെ തെങ്ങില്‍ നിന്നും കുരങ്ങുകള്‍ തേങ്ങ പറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സതീദേവി ഇവയെ ഓടിക്കുന്നതിനായി വെളിയിലിറങ്ങുകയായിരുന്നു.മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി കുരങ്ങുകളെ ഓടിപ്പിക്കുന്നതിനിടെ തേങ്ങ പറിച്ച് മുഖത്തേക്കെറിയുകയായിരുന്നുവെന്ന് സതീദേവി പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സതീദേവിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം പ്രദേശത്ത് രൂക്ഷമായി വരികയാണെന്ന് നാട്ടുകാർ പറഞ്ഞു. കുരങ്ങുകള്‍ പലപ്പോഴും ഇത്തരത്തില്‍ അക്രമകാരികളാകാറുണ്ട്. ഇവയെ തുരത്താനായി വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.