കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി വൈ എസ് പി പി സുകുമാരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്.
മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ മുന്‍ ഡി വൈ എസ് പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിപ്പെട്ടതെന്നാണ് എംവി ജയരാജന്റെ വിമര്‍ശനം.സര്‍വീസ് കാലയളവില്‍ വലിയതോതില്‍ ആക്ഷേപത്തിനിരയായ ഉദ്യോഗസ്ഥനാണ് ബിജെപി ഇപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയതെന്നും ജയരാജന് ആരോപിച്ചു
. ഉത്തരേന്ത്യയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കുന്നത് പോലെ കേരളത്തില്‍ പൊലീസിലെ 'മൂന്നാംമുറക്കാരെ' ഷാള്‍ അണിയിച്ച് ബിജെപി വരവേല്ക്കുകയാണെന്നും എംവി ജയരാജന് ചൂണ്ടിക്കാട്ടി.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ശരീരത്തിലടക്കം കമ്പി കയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരനെന്നും അദ്ദേഹം ആരോപിച്ചു.
കേസ് തെളിയിക്കാനാകാതെ വരുമ്പോഴാണ് ഇയാള്‍ ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേല്‍ പലപ്പോഴും പ്രയോഗിച്ചത്. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥന് കൂടിയാണ്
ഇയാള്‍ എന്നും സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്ത വിധേയനായിരുന്നുവെന്നും ജയരാജന് ചൂണ്ടിക്കാട്ടി.
നിരപരാധികളെ മൂന്നാംമുറക്കിരയാക്കിയാണ് ഷുക്കൂര്‍ കേസില്‍ പി ജയരാജന്, ടി വി രാജേഷ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതെന്നും ജയരാജന് പറഞ്ഞു. മാത്രമല്ല, തലശേരി ഫസല്‍ കേസ് വഴിതിരിച്ചുവിട്ടതും ഇതേ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരനില്‍ നിന്നാണ് പി സുകുമാരന്‍ അംഗത്വം സ്വീകരിച്ചത്. തലശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസല്‍, എം എസ് എഫ് പ്രവര്ത്തകന്
അരിയില്‍ ഷുക്കൂര്‍ എന്നിവരുടെ കൊലക്കേസ് അന്വേഷിച്ചതും സിപിഎം നേതാക്കളെ ഉള്‍പ്പെടെ പ്രതികളാക്കിയതും അന്നത്തെ സി ഐ ആയിരുന്ന പി സുകുമാരനാണെന്നായിരുന്നു പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.