മാഹി: മദ്യപിച്ച് അർധബോധാവസ്ഥയില്‍ മാഹിയില്‍ നടുറോഡില്‍ മധ്യവയസ്കന്റെ വിളയാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം.മാഹിപാലത്തിന് നടുവില്‍ റോഡില്‍ ബസിന് കുറുകെ കിടന്നായിരുന്നു ഇയാളുടെ പരാക്രമം.
പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താൻ പോയവർക്ക് ഇയാളുടെ തെറിയഭിഷേകമായിരുന്നു. മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡില്‍ വന്നു കിടന്നു. ഇതോടെ പാലത്തില്‍ ഗതാഗതക്കുരുക്കായി.മാഹിയില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നത് രാവിലെ ഒമ്പതിനാണെങ്കിലും 'സ്ഥിരം കസ്റ്റമർ'ക്ക് മദ്യം കരിഞ്ചന്തയില്‍ സുലഭമായി ലഭിക്കുന്നണ്ടത്രെ. രാവിലെ പിൻവാതിലില്‍ കൂടി മദ്യ വില്പന നടത്തുന്ന മദ്യക്കടകളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.