കണ്ണൂർ : തലശ്ശേരിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ബോട്ട് ജട്ടിയില്‍ നിന്നും പുഴയില്‍ ചാടിയ 18 കാരി മുങ്ങിമരിച്ചുപരിസരവാസികള്‍ നോക്കി നില്‍കെ എരഞ്ഞോളി പുഴയില്‍ ചാടിയ 18 കാരിയാണ് മരിച്ചത്.
കൊളശേരികാവുംഭാഗം വാവാച്ചി മുക്കിലെ പുത്തലത്ത് വീട്ടില്‍ ശ്രേയ (18)യാണ് മരണപ്പെട്ടത്.അമ്മ ഷീബയും സഹോദരങ്ങളുമൊത്ത് ശ്രേയ കോടിയേരി ഉക്കണ്ടൻ പിടികയിലെ എസ്.സി. ക്വാർട്ടേഴ്സിലാണ് താമസം. ഇന്നലെ വൈകിട്ട് പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്ത ബോട്ടുജട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു.
പൊടുന്നനെ പുഴയിലേക്ക് ചാടുകയായിരുന്നു. കണ്ടു നിന്നവർ പോലിസിലും ഫയർഫോഴ്സിലും വിവരം നല്‍കി. നാട്ടുകാരില്‍ ചിലർ പുഴയിലിറങ്ങി രക്ഷാപ്രവർത്തനത്തിലൂടെ പെണ്‍കുട്ടിയെ കരയിലെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും അഗ്നിശമനേ സേ സേനയും സ്ഥലത്തെത്തിയിരുന്നു. പെണ്‍കുട്ടി പുഴയില്‍ ചാടിയ സ്ഥലത്ത് നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. സ്നേഹ, ഇന്ദ്രജിത്ത് എന്നിവരാണ് ശ്രേയയുടെ സഹോദരങ്ങള്‍. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.