ദാരുണം: കാട്ടാനയെ പേടിച്ച്‌ സമീപത്തെ കെട്ടിടത്തില്‍ ഉറങ്ങിയ 3 കുട്ടികള്‍ പാമ്പ് കടിയേറ്റ് മരിച്ചു,

റാഞ്ചി: കുടിലുകളില്‍ കിടന്നാല്‍ ആനയുടെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ സമീപത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ കോണ്‍ക്രീറ്റ് വീട്ടില്‍ ഉറങ്ങിയ മൂന്ന് കുട്ടികള്‍ പാമ്പ് കടിയേറ്റ് മരിച്ചു.

ജാർഖണ്ഡിലാണ് സംഭവം. ഗാർവാ ജില്ലയിലെ ഛാപ്കാലി ഗ്രാമത്തിലാണ് ദാരുണ സംഭവം. ആനയുടെ ആക്രമണം പതിവായതോടെയാണ് ഈ വീട്ടില്‍ സമീപത്തെ കുടിലുകളില്‍ നിന്നുള്ള പത്തോളം കുട്ടികളായിരുന്നു ഒരുമിച്ച്‌ ഉറങ്ങിയിരുന്നത്. ചീനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വീടുള്ളത്. 

വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കടിയേറ്റതായി കുട്ടികള്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ കുട്ടികളെ സമീപത്തെ മന്ത്രവാദിയുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. പുലർച്ചയോടെ ഇവരില്‍ രണ്ട് പേർ മരിച്ചതോടെ മൂന്നാമത്തെയാളെ വീട്ടുകാർ സമീപത്തെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. 

എങ്കിലും ആശുപത്രിയിലേക്കുള്ള വഴിയിലാണ് മൂന്നാമത്തെയാള്‍ മരിച്ചത്. 15കാരനായ പന്നാലാല്‍ കോർവ, 8 വയസുകാരിയായ കാഞ്ചൻ കുമാരി, 9 വയസുകാരിയായ ബേബി കുമാരി എന്നിവരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. 

മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനാലാണ് സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇടങ്ങളില്‍ കിടന്നുറങ്ങാൻ ഗ്രാമവാസികള്‍ നിർബന്ധിതരാവുന്നത്. 

കാട്ടാനകള്‍ തീറ്റതേടി എത്തുന്ന പതിവ് മേഖലകളാണ് ഛാപ്കാലി. ആനകളെ ഭയന്ന് ഗ്രാമത്തിലെ സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലാണ് ഗ്രാമത്തിലെ മുതിർന്നവർ തങ്ങാറുള്ളത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !