റാഞ്ചി: ജാര്‍ഖണ്ഡില്‍ എക്സൈസ് സേനയിലേക്കുള്ള നിയമനത്തിലെ കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന പരീക്ഷയിലാണ് സംഭവം.
ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദി, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് റിക്രൂട്ട്മെന്റ് നടന്നത്.പലാമുവില്‍ നാല് മരണങ്ങളും ഗിരിദി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേര് വീതവും റാഞ്ചിയിലെ ജാഗ്വാര്‍ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാള്‍ വീതവും മരിച്ചതായി ഐജി (ഓപ്പറേഷന്‍സ്) അമോല്‍ വി ഹോംകര്‍ പറഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 30 വരെ നടന്ന പരീക്ഷയില്‍ 1,27,772 ഉദ്യോഗാര്‍ത്ഥികള്‍ ഫിസിക്കല്‍ ടെസ്റ്റിന് ഹാജരായി. ഇതില്‍ 78,023 പേര് വിജയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ ടീമുകള്‍, മരുന്നുകള്‍, ആംബുലന്‍സ്, മൊബൈല്‍ ടോയ്ലറ്റുകള്, കുടിവെള്ളം എന്നിവ ഉള്‍പ്പെടെ മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഐജി പറഞ്ഞു.
അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് മരണങ്ങള് സംഭവിച്ചതെന്ന് ആരോപിച്ച് ബിജെപി യുവജനവിഭാഗമായ ജെഎംഎം റാഞ്ചിയിലെ ആല്‍ബര്‍ട്ട് എക്ക ചൗക്കില്‍ പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.