കോര്‍ക്ക് : ഇന്ത്യയിൽ നിന്നും സ്റ്റുഡന്റസ് വിസയിൽ എത്തിയ വിദ്യാർത്ഥിയാണ് ഇപ്രാവശ്യം ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുകയും, വംശീയമായി ആക്രമിക്കുകയും ചെയ്‌തു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അയർലണ്ടിലെ തീരദേശ കൗണ്ടിയും ഡബ്ലിൻ കഴിഞ്ഞാൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതുമായ കൗണ്ടി കോർക്കിലെ സിറ്റിയില്‍ വച്ച് 5.30 ഓടെ പാട്രിക് സ്ട്രീറ്റിലെ കരോളിൻ്റെ ഗിഫ്റ്റ് ഷോപ്പിന് സമീപം ഒരു വിദ്യാർത്ഥി സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയുടെ പുറകിലൂടെ എത്തിയ അക്രമി, നിമിഷ നേരം കൊണ്ട് കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിക്കുവാൻ ശ്രമിക്കുകയായിരുന്നു.
പെട്ടെന്ന് ഒരാൾ കഴുത്തിൽ ഒരു പ്ലാസ്റ്റിക് കയർ വലിച്ചെറിഞ്ഞ് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. എങ്ങനെയോ വിദ്യാർത്ഥി കയർ അഴിച്ചുമാറ്റി ഓടി രക്ഷപ്പെട്ടു. ശ്വാസം മുട്ടിയ വിദ്യാർത്ഥി എന്നാല്‍ അക്രമിയില്‍ നിന്നും ഉടന്‍ തന്നെ കുതറി മാറുകയും കൗമാരക്കാരുടെ ഫോട്ടോ എടുക്കുകയും ചെയ്‌തു.
ഇപ്പോൾ കോർക്കിൽ മാത്രമല്ല, അയർലണ്ടും നോർത്തേൺ അയർലണ്ടും യുകെയും കഴിഞ്ഞമാസങ്ങളിൽ ഇത്തരം നിരവധി കുടിയേറ്റ ആക്രമണങ്ങൾക്ക് സാഷ്യം വഹിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിരുദാനന്തര ബിരുദപഠനത്തിനായാണ് വിദ്യാര്‍ത്ഥി കോര്‍ക്കില്‍ എത്തിയത്. ഈ സംഭവത്തോടെ ഇദ്ദേഹം പുറത്തിറങ്ങാനും, ക്ലാസില്‍ പോകാനും ഭയപ്പെടുകയാണ്. അക്രമം നേരിട്ട വിദ്യാര്‍ത്ഥി പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. പാര്‍ട്ട് ടൈം ജോലിചെയ്‌തു ചിലവുകൾ നടത്തിയിരുന്ന വിദ്യാർത്ഥി പുറത്ത് പോകാന്‍ ഭയമായതിനാല്‍ പുതിയ ജോലി ശരിയാക്കാൻ ശ്രമിക്കുന്നതായി മറ്റുകുട്ടികൾ പറയുന്നു.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് നീതിന്യായ മന്ത്രി ഹെലന്‍ മക്എന്റീ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാര്‍ഡയുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും, പോപ്-അപ്പ് ഗാര്‍ഡ സ്റ്റേഷനുകള്‍ ഉണ്ടാക്കാനും കോര്‍ക്ക് സിറ്റി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ലേബര്‍ പാര്‍ട്ടി കൗണ്‍സിലറും, Irish Council for International Students ഡയറക്ടറുമായ Laura Harmon വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉൾപ്പടെ നിരവധി ആളുകൾ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും, നരത്തിലെ പൊലീസിങ് രീതി പുനരവലോകം ചെയ്യണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡബ്ലിനില്‍ സമാനമായ പോപ്-അപ്പ് സ്റ്റേഷന്‍ സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
വംശീയ പ്രേരിത സംഭവങ്ങളാണെന്ന് താൻ വിശ്വസിക്കുന്ന സാഹചര്യത്തിൽ കോർക്ക് സിറ്റി സെൻ്ററിൽ കൂടുതൽ പോലീസിംഗ് നടത്തണമെന്ന് യുസിസി ഇന്ത്യൻ അലുമ്‌നി കമ്മ്യൂണിറ്റിയുടെ പ്രസിഡൻ്റായ ഡോ.ലേഖ മേനോൻ മാർഗശ്ശേരി ആവശ്യപ്പെട്ടു.
അഡ്‌ലെയ്ഡ് സ്ട്രീറ്റിലും നോർത്ത് മെയിൻ സ്ട്രീറ്റിലും അരമണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവം നടന്നതായും കൗമാരക്കാരുടെ അതേ സംഘം ഉൾപ്പെട്ടതായും അവർ പറഞ്ഞു. “ രണ്ടാമത്തെ സംഭവത്തിൽ പെട്ടവർ വിദ്യാർത്ഥികളും ഇന്ത്യയിൽ ജോലി ചെയ്യുന്നവരായിരുന്നു, എന്നാൽ കമ്പനി അവർക്ക് ഒരു അവധി നൽകി, മാസ്റ്റേഴ്സ് ചെയ്യാൻ അവർ ഇവിടെയുണ്ട്. “അവർ ഭാര്യാഭർത്താക്കന്മാരാണ്. മുൻപ് ആക്രമിച്ച അതേ ആൾ ഭർത്താവിൻ്റെ കഴുത്തിൽ ഒരു കയർ ഇട്ടു. അവൻ ഉടനെ അത് ഊരിമാറ്റി.
“ഇത് വളരെ ഭയാനകമാണ്, കാരണം ഇത് ആർക്കും സംഭവിക്കാം. ഏകദേശം മൂന്നാഴ്ചയോ ഒരു മാസമോ മുമ്പ് ചിലർ കോർക്കിലെ പോൾ സ്ട്രീറ്റ് ഷോപ്പിംഗ് സെൻ്ററിൽ വിദ്യാർത്ഥികൾക്ക് കുറുകെ നടന്നതായി ഞാൻ കേൾക്കുന്നു. അവർ പലചരക്ക് സാധനങ്ങൾ വാങ്ങുക മാത്രമായിരുന്നു. ഇവരെ നാലുപേർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. അവരോട് അവരുടെ നാട്ടിലേക്ക് മടങ്ങാൻ പറയുന്നു. കൂടുതൽ സുരക്ഷാ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പുതുതായി എത്തുന്ന വിദ്യാർഥികൾ കുറയുമെന്നാണ് നിലവിൽ വിദ്യാർഥികൾ ആശങ്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.