ടെല്‍ അവീവ്: ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു.
ഡ്രോണ്‍ വിഭാഗം തലവൻ മുഹമ്മദ് ഹുസൈൻ സ്രോർ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമാക്കി ഈ ആഴ്ച നടന്ന നാലാമത്തെ ആക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്.അതിനിടെ, ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ വ്യോമാക്രമണം അസാനിപ്പിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വാർഷിക സമ്മേളനത്തില്‍ പങ്കെടുക്കാൻ ന്യൂയോർക്കില്‍ എത്തിയതാണ് നെതന്യാഹു.
ലെബനന് നേർക്കുള്ള ആക്രമണത്തില്‍, 21 ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിക്കണമെന്ന യു.എസ്.,ഫ്രാൻസ് ഉള്‍പ്പെടെയുള്ളരാജ്യങ്ങളുടെ അഭ്യർഥന അദ്ദേഹം തള്ളി. ഹിസ്ബുള്ളയ്ക്കു നേർക്കുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ അവസാനിക്കാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങള്‍ പ്രവൃത്തിയിലൂടെയാണ് സംസാരിക്കുക അല്ലാതെ വാക്കുകളിലൂടെ അല്ല, ബെഞ്ചമിൻ നെതന്യാഹു സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. ആരും ആശയക്കുഴപ്പത്തിലാകേണ്ട. ഞങ്ങളുടെ ആളുകളെ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിക്കാതെ ഹിസ്ബുള്ളയ്ക്കു നേർക്കുള്ള ആക്രമണം അവസാനിപ്പിക്കില്ല, അദ്ദേഹം മറ്റൊരു കുറിപ്പില്‍ കൂട്ടിച്ചേർത്തു.
അതിനിടെ, യെമനില്‍നിന്ന് മിസൈല്‍ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ടെല്‍ അവിവില്‍ വെള്ളിയാഴ്ച അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യെമനില്‍നിന്ന് തൊടുത്തുവിട്ട ഒരു മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച് വിജയകരമായി തകർത്തുവെന്ന് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.