അപകടങ്ങളിൽ പാഠം പഠിക്കാത്ത യുവത്വം: കാറിന്‍റെ വാതിലിലിരുന്ന് യുവാവിന്‍റെ സാഹസിക യാത്ര; നാട്ടുകാര്‍ ക്യാമറയില്‍ പകര്‍ത്തി പരാതി,,

ഇടുക്കി: മൂന്നാറിലെ ഗ്യാപ് റോഡില്‍ വീണ്ടും സാഹസിക യാത്ര. കാറിന്‍റെ വാതിലിലിരുന്ന് യുവാവ് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വാടകയ്ക്ക് എടുത്ത കാറിലായിരുന്നു യുവാവിന്റെ ആഭ്യാസപ്രകടനം. ഗ്യാപ്പ് റോഡില്‍ ദേവികുളത്ത് വെച്ചാണ് കാറിന്റെ ഡോറില്‍ കയറിയിരുന്ന് യാത്ര ചെയ്യുന്നത്. നാട്ടുകാരാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ നിന്നും ഗ്യാപ്പ് റോഡിലാണ് യുവാവിന്‍റെ അപകടകരമായ യാത്രയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 

കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാറില്‍ നിന്ന് മാത്രം നിരവധി അപകട യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതലും ഗ്യാപ്പ് റോഡിലൂടെയുള്ളവയായിരുന്നു. ഈ സംഭവങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. 

മൂന്നാർ ഭാഗത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണിപ്പോഴും അപകട യാത്രകള്‍ തുടരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !