അതീവ രഹസ്യമായി കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് 3 പേർ: സ്പെഷ്യല്‍ ഡ്രൈവിൽ പിടിച്ചെടുത്തത് കഞ്ചാവ്, അറസ്റ്റ്,

ഇടുക്കി: ഓണം സ്പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി ഉടുമ്പൻചോലയില്‍ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യല്‍ സ്ക്വാഡിലെ സർക്കിള്‍ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്തൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 

ഉടുമ്പൻചോല സ്വദേശി കാർത്തിക് (19), തേനി സ്വദേശികളായ നിതീസ്‌ കുമാർ (21), ഗോകുല്‍ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉടുമ്പൻചോലയുടെ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവ്. തമിഴ്നാട്ടുകാരായ പ്രതികള്‍ അവിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

 റെയ്ഡില്‍ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ അഷ്റഫ് കെ എം, ദിലീപ് എൻ കെ, സിവില്‍ എക്‌സൈസ് ഓഫീസർമാരായ 

സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, പ്രശാന്ത് വി, യദുവംശരാജ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !