അമേരിക്ക : അമേരിക്കയിലെ ലൂസിയാന, മിസിസിപ്പി മേഖലകളിൽ ഫ്രാൻസിൻ ചുഴലിക്കാറ്റ് രൗദ്രഭാവം പൂണ്ടു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഫ്രാൻസിൻ ചുഴലിക്കാറ്റ് തെക്കൻ ലൂസിയാനയിലെ ടെറെബോൺ എന്നിവടങ്ങളിൽ ആഞ്ഞടിച്ചത്.
ഈ വർഷം അമേരിക്കയിൽ വീശുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫ്രാൻസിൻ.കാറ്റഗറി 2 ലേക്ക് ഉയർത്തിയ ഫ്രാൻസിൻ ചുഴലിക്കാറ്റിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
2021-ൽ ഇഡ ചുഴലിക്കാറ്റ് മൂലം സൗത്ത് ലൂസിയാനയിൽ രണ്ടാഴ്ചത്തെ വൈദ്യുതി നിലച്ചതിന് ശേഷം, സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടം നടപടികൾ സ്വീകരിച്ചു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 'കമ്മ്യൂണിറ്റി ലൈറ്റ് ഹൗസുകൾ' ബാക്കപ്പ് ബാറ്ററികൾ സ്ഥാപിച്ചു.
ജൂലൈ 8-ന് ടെക്‌സാസിലെ മാറ്റഗോർഡയ്ക്ക് സമീപം ബെറിലും ഓഗസ്റ്റ് 5-ന് ഫ്ലോറിഡയിലെ സ്റ്റീൻഹാച്ചിക്ക് സമീപമുള്ള ഡെബിയുമാണ് ഇതിനുമുമ്പ് ഈ വർഷം ആഞ്ഞടിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.