കാവൻ കൗൺടിയിൽ അഭിവന്ദ്യ തോമസ് മാർ അലക്സന്ത്രയോസ് തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പണം നടന്നു

കാവൻ :  അയർലണ്ട് ഭദ്രാസനത്തിന്റെ കീഴിലുള്ള കാവൻ കൗൺടിയിൽ സെപ്റ്റംബർ 21 നു അഭിവന്ദ്യ തോമസ് മാർ അലക്സന്ത്രയോസ്  തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആദ്യമായി  വിശുദ്ധ കുർബാന അർപ്പിച്ചു. 

വി.കുർബ്ബാനയിൽ അഭിവന്ദ്യ തിരുമനസ്സ് കാവനിലെ ഈ കോൺഗ്രീകേഷൻ വിശുദ്ധ യുഹാനോൻ മാംദോനയുടെ നാമത്തിൽ ആയിരിക്കും അറിയപ്പെടുന്നത് എന്ന് കല്പിച്ച് അനുഗ്രഹിച്ചു. ഇടവകഅംഗങ്ങൾക്ക് വേണ്ടി മാനേജിങ് കമ്മിറ്റി അംഗങ്ങൾ പൊന്നാടയും പൂച്ചെണ്ടുകളും നൽകി അഭിവന്ദ്യ തിരുമനസ്സിനെയും ഇടവകയുടെ നടത്തിപ്പിനായി ആഘോരാത്രം പരിശ്രമിച്ച ഇടവക വികാരി Fr ബിജോയ്‌ കാരുകുഴിയിൽ അച്ഛനെയും കൂടാതെ സന്നിഹിതരായിരുന്ന ശുശ്രുഷകരെയും ആദരിച്ചു. 

കിൽമോർ ഡിയോസിസ് നു വേണ്ടി Fr ബിജോ ചാക്കോ ഞാളൂർ ( സിറോ മലബാർ ) ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. ഇടവക ട്രസ്റ്റി ജയ്മോൻ ജോർജ് സെക്രട്ടറി എൽദോ ജേക്കബ് ജോ.ട്രസ്റ്റി ബേസിൽ പോൾ ജോ.സെക്രട്ടറി സിജു .കെ .ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. വി.കുർബ്ബാനക്ക് ശേഷമുള്ള സ്നേഹവിരുന്നിലും വന്ന എല്ലാവരും പങ്കെടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !