ക്വീൻസ്ലാൻഡ്: ഓസ്‌ട്രേലിയൻ തീം പാർക്കിൽ പരിശീലക കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്വീൻസ്‌ലാൻഡിലെ ഗോൾഡ്‌കോസ്റ്റിലെ ഡ്രീംവേൾഡിൽ ജോലി ചെയ്യുന്നതിനിടെ മുറിവുകളും പോറലുകളും ഉണ്ടായതിനെത്തുടർന്ന് 40 വയസ്സുള്ള യുവതി ക്വീൻസ്‌ലൻഡ് ഹോസ്പിറ്റലിൽ ചികിത്സയിൽ. ശരീരമാസകലം പരിക്കേറ്റെങ്കിലും പരിശീലകയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് വിശദമാക്കുന്നത്. കടുവയുടെ ആക്രമണത്തിൽ രക്തം വാർന്നൊലിച്ച നിലയിലാണ് യുവതിയെ കടുവ കൂട്ടിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത്.
തീം പാർക്കിൽ പരിശീലകയെ കടിച്ച് കുടഞ്ഞത് ബംഗാൾ കടുവ. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ദിവസത്തിൽ രണ്ട് തവണയാണ് പാർക്കിൽ കടുവകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഈ പാർക്കിലെ ഏറ്റവും മുതിർന്ന പരിശീലകരിലൊരാളാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. ആളുകൾക്ക് മുന്നിലേക്ക് കടുവയെ എത്തിക്കാനായി ഇറങ്ങിയ പരിശീലകയ്ക്കാണ് തിങ്കളാഴ്ച പരിക്കേറ്റത്.
പ്രശസ്തമായ തീം പാർക്ക് - ഓരോ വർഷവും ഏകദേശം രണ്ട് ദശലക്ഷം ആളുകൾ സന്ദർശിക്കുന്ന - ഒമ്പത് സുമാത്രൻ, ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണ്. കടുവകളെ ആളുകൾക്ക് കൂടുതലായി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ഡ്രീം വേൾഡ് ടൈഗർ ഐസ്ലാൻഡ് 30 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചത്. ലോകത്തിൽ തന്നെ നിലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന രണ്ട് പാർക്കുകളിൽ ഒന്നാണ് ഇത്. സുമാത്രൻ, ബംഗാൾ കടുവകളെയാണ് ഈ പാർക്കിൽ പാർപ്പിച്ചിട്ടുള്ളത്.
പിന്നാലെ പാർക്ക് അടച്ചിരിക്കുകയാണ് അധികൃതർ. ഒറ്റപ്പെട്ട സംഭവമെന്നാണ് ആക്രമണത്തേക്കുറിച്ച് പാർക്ക് അധികൃതർ വിശദമാക്കുന്നത്. ഒറ്റപ്പെട്ട സംഭവമെന്ന് പാർക്ക് അധികൃതർ പറയുമ്പോഴും ഇത് ആദ്യത്തെ തവണയല്ല ഇവിടെ കടുവകൾ പരിശീലകരെ ആക്രമിക്കുന്നത്. 2013ൽ സമാനമായ മറ്റൊരു ആക്രമണത്തിൽ പരിശീലകന് പരിക്കേറ്റ് കിടപ്പിലായിരുന്നു. ഡ്രീം വേൾഡ് എന്ന തീം പാർക്കിലാണ് സംഭവമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.