ഹൈദരാബാദ് : മകളുടെ പേരിടല്‍ ദിനത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം .ഹൈദരാബാദ് ഖാനാപൂർ ടൗണിലെ ശ്രീരാംനഗർ കോളനിയില്‍ രാജശേഖറിന്റെ ഭാര്യ സിരിഷ (28) ആണ് മരിച്ചത് .
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു.വീട്ടിലെത്തിയ അടുത്ത ബന്ധുക്കളോട് സംസാരിച്ചിരുന്ന സിരിഷ രാത്രി വൈകിയാണ് ഉറങ്ങാൻ കിടന്നത് . ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ സിരിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഖാനാപൂരില്‍ സംസ്കരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.