"സിസ്റ്റർ ജെസിറ്റിനോടുള്ള അവസാനഭാഷണം ഇപ്പോഴും മനസ്സിലുണ്ട്." ‘ഇക്കാലത്തും ഇങ്ങനെയൊരാൾ’ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുമുണ്ട്.: ഫാദർ. ബിജു മഠത്തിക്കുന്നേല്‍ എഴുതിയ "സ്വര്‍ഗം കവര്‍ന്ന പരിവ്രാജിക"

"സ്വര്‍ഗ്ഗം കവര്‍ന്ന പരിവ്രാജിക" അറിയപ്പെടുന്ന ചിത്രകാരനും നോവലിസ്റ്റുമായ ഫാദർ. ബിജു മഠത്തിക്കുന്നേല്‍ എഴുതുന്നു. 

"സ്വർ​ഗ്​ഗം കവർന്ന പരിവ്രാജിക" പുസ്തകം, ഓ​ഗസ്റ്റ് 27 -ാം തീയതി വൈകുന്നേരം 5 മണിക്ക് ആലുവ തോട്ടുമുഖത്തുള്ള എസ്. ഡി. ജനറലേറ്റിൽ വെച്ച്, റവ. ഡോ. ജോർജ്ജ് ളാനിത്തോട്ടം പുസ്തകം രാജ​ഗിരി ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടൻ്റ് ഡോ. സഞ്ജു സിറിയക്കിന് നൽകി പ്രകാശനം ചെയ്തു. 

സി. ശോഭ, സി. എസ്. എൻ. മുഖ്യ പ്രഭാഷകയായിരുന്നു. എസ്. ഡി. സന്യാസസഭയുടെ മദർ ജനറൽ സി. ലിസ് ​ഗ്രെയ്സ് അദ്ധ്യക്ഷപ്രസം​ഗം നടത്തിയ ചടങ്ങിൽ, റവ. ‍ഡോ. ജോർജ്ജ് ളാനിത്തോട്ടം, ഡോ. സഞ്ജു സിറിയക്,  സി. ജിസാ റാണി, എസ്. ഡി., സി. ജസിറ്റിൻ്റെ സഹോദരി ടെസി, തുടങ്ങിയവർ സംസാരിച്ചു. പുസ്തകം ഭരണങ്ങാനം ജീവൻ ബുക്സിൽ നിന്നു ലഭിക്കും. 

സിസ്റ്റർ  ജെസിറ്റിനോടുള്ള അവസാനഭാഷണം ഇപ്പോഴും മനസ്സിലുണ്ട്. ‘ഇക്കാലത്തും ഇങ്ങനെയൊരാൾ’ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുമുണ്ട്. നീണ്ട 8 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഒരു പുസ്തകത്തിൻ്റെ പണികളിലേയ്ക്ക് പ്രവേശിക്കുന്നത്. സുഹൃത്തായിരുന്ന സിസ്റ്റർ ജെസിറ്റ് എസ്. ഡി. യുടെ ജീവിതവും കുറിപ്പുകളുമാണ് പ്രതിപാദ്യം.

സിസ്റ്റർ  ജെസിറ്റിനോടുള്ള അവസാനഭാഷണം ഇപ്പോഴും മനസ്സിലുണ്ട്. ‘ഇക്കാലത്തും ഇങ്ങനെയൊരാൾ’ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുമുണ്ട്. സമാനചിന്തകളുടെ ചില പൊതു ഇടങ്ങളിലുടെ അൽപം യാത്ര ചെയ്തതു കൊണ്ടാകാം, ഈ ജീവിതപ്രകാശം കുറച്ചുപേരിലേയ്ക്ക് കൂടിയെങ്കിലും പകരപ്പെടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ജെസിറ്റിന് അസുഖമായിരുന്ന നാളുകളിൽ, എന്തെങ്കിലുമൊക്കെ എഴുതി വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഡയറിക്കുറിപ്പുകളെക്കുറിച്ചുള്ള സൂചന. മരണത്തെ സ്വ‍‍ർഗ്ഗ പ്രകാശത്തിലൂടെ കണ്ടതുകൊണ്ടാവാം മരണാനന്തരത്തെക്കുറിച്ച് ചിന്താക്കാൻ ജെസിറ്റിന് വിമുഖതയില്ലാതിരുന്നത്. മരണത്തിനും ദിവസങ്ങൾക്കു മുമ്പ് സുപ്പീരിയേഴ്സിൻ്റെ അനുവാദത്തോടെ ഡയറിക്കുറിപ്പുകൾ കൈമാറാൻ സന്നദ്ധത കാണിച്ചതും ജീവനിലുള്ള പ്രത്യാശ കൊണ്ട് തന്നെയാണ്. 

"മരണാനന്തരം ജെസിറ്റിൻ്റെ കുറിപ്പുകളിലൂടെ കടന്നു പോകുമ്പോൾ ഈ മയിൽപ്പീലി തുണ്ടുകൾ മാനം കാണണമെന്ന് മനസ്സിൽ തീരുമാനിച്ചു. ജസിറ്റുമായി ബന്ധപ്പെട്ട പ്രിയപ്പെട്ടവരെ വിവിധരീതിയിൽ സമീപിച്ച്, ഒരു ജീവചരിത്ര വിവരണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുക എന്നതും, ഇംഗ്ലീഷിലും മലയാളത്തിലും, ഇറ്റാലിയിനിലുമുള്ള കുറിപ്പുകൾ പരിശോധിച്ച്, ആവശ്യമായവയൊക്കെ വിവർത്തനം ചെയ്ത് പുസ്തക രൂപത്തിലാക്കുക എന്നത് അല്പം ക്ലേശകരം തന്നെയായിരുന്നു. ഈ പുസ്തക രൂപീകരണവഴിയിൽ സഹായിച്ച എല്ലാവരെയും സ്നേഹപൂർവം സ്മരിക്കുന്നു:"  ബിജു മഠത്തിക്കുന്നേല്‍.

ഫാദർ. ബിജു മഠത്തിക്കുന്നേല്‍ കോട്ടയം ജില്ലയിലെ മുട്ടുചിറ എന്ന മനോഹരമായ ഗ്രാമത്തിൽ നിന്ന് വൈദിക വൃത്തിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ നിരവധി രചനകളില്‍ ഏറ്റവും പുതിയ ഗ്രന്ഥമാണ് "സ്വര്‍ഗ്ഗം കവര്‍ന്ന പരിവ്രാജിക". 

പുസ്തകം ജീവൻ ബുക്സിൽ നിന്ന് ഓഗസ്റ്റ് 27 ത് മുതല്‍ ലഭിച്ചു തുടങ്ങി. Jeevan Books: 80789991259

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !