കിൽകെനി: മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള അയർലണ്ടിലെ കിൽകെനിയിൽ ആദ്യമായി വിശുദ്ധ കുർബാന നടത്തപെടുന്നു. ഈ ശനിയാഴ്ച സെപ്റ്റംബർ 7-ന്, വൈകിട്ട് 5:30-ന് കിൽകെനി ഡൺമോർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നു.
കിൽകെനിയിലെ വിശ്വാസികൾക്കായി വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തുന്ന ഈ കുർബാനയുടെ പ്രധാന കാർമികൻ വികാരി ഫാ. അനു ജോർജ് അച്ചനാണ്. ഈ മേഖലയിലെ മലങ്കര സുറിയാനി ക്രിസ്തീയ സമുദായത്തിന് ഒരു സുപ്രധാന ഘട്ടം അടയാളപ്പെടുത്തുന്ന ദിവസമാണിത്. ഈ ആത്മീയ ചടങ്ങിലേക്ക് എല്ലാ വിശ്വാസിളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഹോളി കുർബാന വിശദാംശങ്ങൾ:
7 സെപ്റ്റംബർ2024, വൈകിട്ട് 5:30
സ്ഥലം:
ഡൺമോർ കമ്മ്യൂണിറ്റി ഹാൾ,
കിൽക്കെന്നി,
R95 NX08
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
☎: +353851923201 Vicar: Rev.Fr.Anu George
☎: +353892318595 Secretary: Mr.Bijoy Kulakkada
☎: +353899853704 Mr.Jubin Skaria [Managing Committee]
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.